കണ്ണനും കൂട്ടുകാരനും ഒരുമിച്ചാണ് ജോലി ചെയുന്നത്. സ്വന്തമായി ബിസിനസ് ആണ് അവര്‍ക്ക്. പരസ്യ കമ്പനിയാണ് അവര്‍ക്ക്. ഇന്ന് വൈകിയാണ് അവര്‍ ജോലി സ്ഥലത്ത് എത്തിയത്. എന്നിട്ട് പതിവുപോലെ വാചകമടിച്ചു ഇരിക്കുകയാണ് പ്രത്യേകിച്ചു പണിയോന്നുംമില്ല. അങ്ങന ഇരിക്കുമ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ കൂടി അവിടെ വന്നു. അപ്പോള്‍ അവരും ഇവരോടൊപ്പം വാചകമടിക്കാന്‍ കൂടി. പിന്ന പറയണ്ടല്ലോ പൂരം .ഭയങ്കര വര്‍ത്തമാനം ആണ്. പല പല ആളുകളെ കുറിച്ച് പല പല മേഖലകളെ കുറിച്ച് പല പല കാര്യങ്ങളെ കുറിച്ച് അങ്ങനെ നീളുന്നു വര്‍ത്തമാനം. അതിനിടയില്‍ എപ്പഴോ ഉറക്കതെകുരിച്ചു ആരോ പറഞ്ഞു പിന്ന അതായി കുറച്ചു നേരത്തേക്ക് സംസാര വിഷയം. ഉറക്കത്തിന്റെ നല്ല വശങ്ങളും ചിത്ത വശങ്ങളും എല്ലാം അവര്‍ സംസാരത്തില്‍ ഉള്‍പെടുത്തി.അക്കൂട്ടത്തില്‍ ആരോ പറഞ്ഞു ഉച്ചക്ക് ഉറങ്ങുന്നത് നല്ല ശീലം അല്ല എന്ന്. എല്ലാവരും അത് ശരി വച്ച്. ഉച്ചക്കുള്ള ഉറക്കം വളരെ മോശമാണെന്നും അങ്ങനെ ചെയുന്നവര്‍ മടിയന്മാരനെന്നും അവര്‍ സമര്‍തിച്ചു. അങ്ങനെ അവരുടെ സംസാരം നീണ്ടു. അത് കഴിഞ്ഞു വേറെയും പല കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. അപ്പോഴേക്കും ഏതാണ്ട് ഒരു രണ്ടു മണി കഴിഞ്ഞായിരുന്നു. അപ്പോള്‍ എല്ലാവര്ക്കും നന്നേ വിശക്കുന്നുണ്ട്. അങ്ങനെ അവര്‍ വാചകമടി നിര്‍ത്തി വയറ്റിലേക്ക് എന്തെങ്കിലും ഇറക്കാന്‍ വേണ്ടി അടുത്തുള്ള ഒരു കടയിലേക്ക് പോയി. അവിടെ ചെന്ന് എല്ലാവരും ചോറ് ആവശ്യത്തിനു കഴിച്ചു. വിശപ്പൊക്കെ അപ്പാടെ മാറി. എല്ലാം കഴിഞ്ഞു ഓരോ സിഗരറ്റും വലിച്ചു കൊണ്ട് തിരികെ ഓഫീസില്‍ എത്തി. അപ്പോഴേക്കും അന്തരിക്ഷം ശരിക്കും ചൂട് പിടിച്ചു കഴിഞ്ഞിരുന്നു. ഓരോരുത്തരായി പിന്നെയും ഓരോ മൂലയില്‍ സ്ഥാനം പിടിച്ചു, പിന്നെയും പഴയതുപോലെ സംസാരത്തില്‍ മുഴുകി. പതിയെ പതിയെ സംസാരം കുറഞ്ഞു വരുന്നതും എല്ലാവരും ക്ഷിണം കൊണ്ട് ഓരോ മൂലയില്‍ ഒതുങ്ങുന്നതും കണ്ണന്‍ ശ്രേധിച്ചു. ഉച്ചക്കത്തെ ഉറക്കത്തിന്റെ ദുഷ്യ വശങ്ങളെ കുറിച്ച് ഒരുപാട് സംസാരിച്ചവരെല്ലാം ഇപ്പോള്‍ ഉറക്കത്തിനു വശം വധാരായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവരെ സംബധിച്ചിടത്തോളം ഉറക്കം ഒരു തെറ്റല്ല. അത് ആവശ്യമാണ് അങ്ങനെ എല്ലാവരും പൂര്‍ണമായും സംസാരം നിര്‍ത്തി ഉറക്കത്തിനു ശ്രെധ കൊടുത്തു. ആരൊക്കയോ എന്തോ പറഞ്ഞു. പക്ഷെ ആരും അത് ശ്രേധിച്ചില്ല, കണ്ണനും ശ്രേധിച്ചില്ല. അങ്ങനെ കണ്ണനും പതിയെ ഒരിടത് ഒതുങ്ങി ഇരുന്നു ഉറങ്ങാന്‍ തുടങ്ങി, ഇനി ആരെ ബോധ്യപെടുത്താന്‍ ആണ്. എല്ലാവരും ഉറക്കം താനെ അല്ലേലും ഇപ്പൊ ഉറങ്ങിയാല്‍ എന്താണ് കുഴപ്പം. അത്രയും ചിന്ധിച്ചപ്പോ താനെ കണ്ണന്‍ ഉറക്കത്തിന്റെ മടിത്തട്ടില്‍ വീണു കഴിഞ്ഞു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ സമയം 6 മണി. അപ്പോഴും എല്ലാവരും ഉറക്കത്തില്‍ താനെ.കണ്ണന്‍ എല്ലാവരെയും വിളിച്ചുന്നര്‍ത്തി, എല്ലാവരും ഉറക്കച്ചടവില്‍ നിന്ന് ഉണര്‍ന്നു. എന്നിട്ട് പരസ്പരം നോക്കുകയാണ്, ഉച്ച ഉറക്കാതെ കുറ്റം പറഞ്ഞ അവര്‍ നല്ല രിതിയില്‍ തനെ ഉച്ചക്ക് ഉറങ്ങി എന്ന്‍ എല്ലാവര്ക്കും മനസിലായി അതുകൊണ്ട് തനെ ഒന്നും പരസ്പരം മിണ്ടിയില്ല. അപ്പോള്‍ കണ്ണന്‍ പറഞ്ഞു നമ്മുക്ക് ഓരോ ചായ കുടിച്ചാലോ? അങ്ങനെ അവര്‍ അടുത്തുള്ള ചായ കടയിലേക്ക് നടക്കാന്‍ തുടങ്ങി. കണ്ണന്‍ എല്ലാവരെയും വെറുതെ നിരിക്ഷിച്ചു. ആരും ആരോടും മുന്ടാതെ താഴത്തും അവിടെയും ഇവിടെയും നോക്കി നടക്കുകയാണ്. അപ്പൊഴും അവരെല്ലാം അവരുടെ ഉച്ച ഉറക്കാതെ കുറിച്ച് തനെയാണ് ആലോചിചിക്കുന്നത് എന്ന്‍ കണ്ണന് മനസിലായി.. ഛെ!! മോശമായി പോയി എന്ന്‍ എല്ലാവരും മനസ്സില്‍ കരുതുന്നതായി കണ്ണനും തോന്നി കാരണം അവനും അങ്ങന ചിന്തിച്ചു പോയി. എല്ലാവരും ചായ കടയില്‍ കയറി ഓരോ ചായ പറഞ്ഞു അപ്പോഴും ആരും ഒന്നും പറയുന്നില്ല. അല്ല പറഞ്ഞിട്ടെന്ത കാര്യം, പറയുന്നത് ഒന്ന്‍ പ്രവര്‍ത്തിക്കുന്നത് ഒന്ന്‍....
No comments:
Post a Comment