Sunday 29 July 2012

മുക്കുവനെ പറ്റിച്ച ജലദേവത

പെരിയാറിന്റെ തീരത്തുള്ള ഒരു കൊച്ചു കുടിലില്‍ ആണ് പോന്നുച്ചമിയും കുടുംബവും താമസിച്ചിരുന്നത്. വളരെ കഷ്ട്ടപെട്ടാണ് അവര്‍ ജീവിച്ചിരുന്നത്. പൊന്നുച്ചാമി മീന്‍ പിടിച്ച് അത് ചന്തയില്‍ കൊണ്ടുപോയി വിറ്റാണ് കുടുംബം നോക്കിയിരിന്നത്.

സമ്പാദ്യം ആയി അവര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.പലപ്പോഴും അന്നന്ന്‍ ആഹാരത്തിനുള്ള വക മാത്രമേ അവര്‍ക്ക് കിട്ടിയിരുന്നുള്ളു. പോന്നുച്ചമിയുടെ ഭാര്യയാണ് രാധ. അവളുടെ പല്ലുപോന്തി നില്‍ക്കുകയാണ് എങ്കിലും പോന്നുച്ചമിയുടെ കണ്ണില്‍ അവള്‍ സുന്ദരിയാണ് . കഷണ്ടി തലയും കൊമ്പന്‍ മീശയും ഉണ്ട കണ്ണും ഉള്ള പോന്നുച്ചമിക്ക് അവള് തനെയാണ്‌ ഏറ്റവും യോജിച്ച വധു എന്ന്‍ അവര കണ്ടാല്‍ നമ്മുക്കും തോന്നും. അവള്‍ എന്നും രാവിലെ എഴുന്നേറ്റു പുഴയിലേക്ക് നോക്കി നിന്ന് ജലദേവതയോട് പ്രാര്‍ത്ഥിക്കുന്നത് അവരുടെ കഷ്ട്ടപാട് മാറ്റി തരണം എന്നാണ്. ഇത് എന്നും രാവിലെ പൊന്നുച്ചാമി കേള്‍ക്കാറുണ്ട്. അത് നോക്കി നില്ക്കാന്‍ പോന്നുച്ചമിക്ക് വളരെ ഇഷ്ട്ടമാണ്. ആ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ നാള തനെ ഭാഗ്യം വരും ജലദേവത ഞങ്ങളെ രക്ഷിക്കും എന്നാ ഒരു തോന്നലാണ് പോന്നുച്ചമിയുടെ മനസ്സില്‍ എന്നും. ഇത് കുറെ വര്‍ഷങ്ങളായിട്ടുള്ള തോന്നലാണ് ഇതുവരെ ജലദേവതയും ഭാഗ്യവും അവരുടെ അടുത്തുകൂടി പോലും പോയട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും പൊന്നുച്ചാമി ജലദേവത രക്ഷിക്കും എന്നാ പ്രതിക്ഷയില്‍ ആണ് എന്നും ജോലിക്ക് പോകുന്നത്.പോനുച്ചമിയുടെ ഒരേഒരു മകനാണ് കുഞ്ഞന്‍., അവനു മൂന്നു വയസ്സേ ഉള്ളുവെങ്കിലും അവന്‍ ആള് വിരുതന്‍ ആണ് വല്ലാത്ത വാശിയാണ് ചെക്കന്. തോടുന്നതിനും പിടിച്ചതിനും എല്ലാം അവനു വാശിയാണ്. എന്നാലും ഒറ്റ മോനായത്‌ കൊണ്ട് പോന്നുച്ചമിയും ഭാര്യയും അവനെ വല്ലാതെ കൊഞ്ചിച്ചാണ് വളര്‍ത്തുന്നത്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു അവര്‍ക്ക് ഒരു കുട്ടി ഉണ്ടായതു അതും ജലദേവതയുടെ അനുഗ്രഹം കൊണ്ടാണ് അവര്‍ക്ക് കുട്ടി ഉണ്ടായതു എന്നാണ് അവരുടെ വിശ്വാസം. അത്കൊണ്ടാണ് അവനെ അവര്‍ അത്ര കൊഞ്ചിച്ചു വളര്‍ത്തുന്നത്. ഇതുവരെ അവനെ അവര്‍ വഴക്ക് പറഞ്ഞട്ടില്ല, തല്ലിയട്ടില്ല, ഒന്ന് നുള്ളി പോലും വേദനിപ്പിച്ചട്ടില്ല അത് കൊണ്ട് തനെയാണ്‌ അവനിത്ര വാശി.


ഒരു ദിവസം പതിവുപോലെ രാവിലെ പൊന്നുച്ചാമി മീന്‍ പിടിക്കാന്‍ പോയി. രാധയും പതിവുപോലെ രാവിലെ തനെ വീട്ടു പണിയെല്ലാം തുടങ്ങി. മുറ്റം അടിച്ചു വരി, വീടിന്‍റെ അകം എല്ലാം തൂത്ത് വൃത്തിയാക്കി, ചെടിക്കെല്ലാം വെള്ളം ഒഴിച്ചു അങ്ങനെ ഒരുമാതിരി പണിയെല്ലാം തിര്‍ത്തു അടുക്കളയിലേക്ക് കയറി, അവിടെ കുറച്ചു പാത്രങ്ങള്‍ കഴുകാനുണ്ടായിരുന്നു. അത് കഴുകി തീര്‍ത്തിട്ട് വേണം ഉച്ചക്കുള്ള ചോറ് അടുപ്പത്തിടാന്‍ അവള്‍ വീടിന്‍റെ ഒരു മൂലയില്‍ ചുരുണ്ട് കിടക്കുന്ന കുഞ്ഞനെ ഒന്ന്‍ നോക്കി, അവന്‍ എഴുന്നേറ്റട്ടില്ല, അവന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പണിയെല്ലാം തീര്‍ക്കണം എന്നിട്ട് വേണം അവനെ കുളിപ്പിച്ച് അംഗവടിയില്‍ കൊണ്ടുപോയി വിടാന്‍., അത് കൊണ്ട് അവള്‍ വേഗം തനെ പാത്രങ്ങളും എടുത്തുകൊണ്ട് പുഴക്കരയിലേക്ക് പോയി. രാധ പാത്രങ്ങള്‍ കഴുകി കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് പുഴയില്‍ നിന്ന് ഒരു മീന്‍ അവളുടെ പാത്രത്തിലേക്ക് ചാടി വീണു.അത്ഭുതം എന്നു പറയട്ടെ ഇതുവരെ പോന്നുച്ചമിയുടെ ഭാര്യ രാധ അങ്ങനായൊരു മീനിനെ കണ്ടട്ടില്ല. ആദ്യമായിട്ടാണ് അതുപോലുള്ള ഒരു മീനിനെ അവള്‍ കാണുന്നത്, അതുപോലുള്ള മീനിനെ പോന്നുച്ചമിയും ഇതുവരെ കണ്ടിട്ടുണ്ടാവില്ല എന്നും അവള്‍ മനസ്സില്‍ ഉറപ്പിച്ചു.സാമാന്യം നല്ല വലിപ്പമുള്ള ഒരു മീന്‍, കാണാന്‍ നല്ല ചന്തമൊക്കെ ഉണ്ട് ചുവന്ന കണ്ണും വെള്ളി നിറവും കറുത്ത വാലും അങ്ങനെ ഒരു മൊഞ്ചുള്ള മീന്‍... അവള്‍ക്ക് അതിനെ ഒരുപാടു ഇഷ്ട്ടപെട്ടു. അവള്‍ അതിനെ വീടിന്‍റെ അകത്തു കൊണ്ടുപോയി വച്ചു. എന്നിട്ട് അവള്‍ കൂറെ നേരം അതില്‍ നോക്കി അങ്ങനെ ഇരുന്നു. കൊള്ളാം അതിന്റെ നീക്കങ്ങള്‍ കണ്ടിരിക്കാന്‍ നല്ല ഭംഗിയാണ്.അത് തിരിയുന്നതും മറിയുന്നതും നോക്കി ഇരിക്കാന്‍ നല്ല രസമാണ്. അവള്‍ കുറെ നേരം സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ മീന്‍ അവളെ നോക്കി ചെറുതായി ഒന്ന്‍ ചിരിക്കുന്നത് പോലെ തോന്നി , അപ്പോള്‍ അവള്‍ അത്ഭുതത്തോടെ പിന്നെയും മീനിനെ ശ്രദ്ധിച്ചു അപ്പോള്‍ മീന്‍ ശരിക്കും അവളെ നോക്കി ചിരിക്കുകയും അവളോട്‌ സംസാരിക്കുകയും ചെയ്തു. ആ മീന്‍ അവളോട്‌ പറഞ്ഞു "എനിക്ക് നിങ്ങളുടെ ബുദ്ധിമുട്ടുകളും കഷ്ട്ടപാടും നന്നായി അറിയാം നിങ്ങളുടെ കഷ്ട്ടപാട് മാറ്റാന്‍ വന്നതാണ്‌ ഞാന്‍ " ഇത് കേട്ടതും രാധയ്ക്കു സന്തോഷമായി അവള്‍ ആകെ അമ്പരന്നു നില്‍ക്കുകയാണ് ഒരു മീന്‍ അവളോട്‌ സംസാരിക്കുന്നു എന്നത് അവള്‍ക്കു വിശ്വസിക്കാനെ കഴിഞ്ഞില്ല. എങ്കിലും ആ അമ്പരപ്പ് മാറ്റി വച്ചു കൊണ്ട് അവള്‍ ആ മീനിനോടെ ചോദിച്ചു " എങ്ങനയാണ്‌ ഞങ്ങളെ നീ രക്ഷിക്കാന്‍ പോകുന്നത് പറയു പറയു" അവള്‍ വല്ലാതെ തിടുക്കം കൂട്ടി. അപ്പോള്‍ മീന്‍ പറഞ്ഞു "ആരും പെട്ടന്ന് പണക്കാര്‍ ആവാറില്ല എല്ലാവരും കഷ്ട്ടപെട്ടു തനെയാണ്‌ നല്ല നിലയില്‍ എത്തുന്നത്. എന്തായാലും നിങ്ങളുടെ കഷ്ട്ടപാട് ഞാന്‍ കണ്ടു ഇത്രയും നാള്‍ നിങ്ങള്‍ കഷ്ട്ടപെട്ടില്ലേ ഇന്നി നിങ്ങള് നല്ല കാലം വരും" അപ്പോഴും രാധയ്ക്കു തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല. എങ്ങനയാണ്‌ ഞങ്ങളുടെ കഷ്ട്ടപാട് മാറുക എന്നാ ചോദ്യം അവളുടെ മനസില്‍ കിടന്നു വട്ടം കറങ്ങി. അവള്‍ പിന്നെയും ആ മീനിനോടു അവളുടെ സംശയം ചോദിച്ചു. അപ്പോള്‍ മീന്‍ പറഞ്ഞു "നീ തിടുക്കം കൂട്ടണ്ട എല്ലാം അതിന്റെ വഴിപോലെ നടന്നു കൊള്ളും. ഞാന്‍ ഒരു പ്രത്യേകതരം മീന്‍ ആണ് എന്‍റെ ഗണത്തില്‍പെട്ട വേറെ മീനുകള്‍ ഒന്നും തനെ ഈ പുഴയില്‍ ഇല്ല. തല്ക്കാലം നീ എന്നെ കറി വെക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കോളു".ഇത് കേട്ടതും രാധ ഒന്ന് ഞെട്ടി!! അവള്‍ മനസ്സില്‍ കരുതി ഈ മീന്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നതല്ലേ? പിന്നെങ്ങനെയാ ഇതിനെ ഞങ്ങള്‍ കറി വച്ചു തിന്നുന്നത്. അത് എങ്ങനാ ശരി ആവും, കറി വച്ചു തിന്നാല്‍ ഞങ്ങള്‍ എങ്ങനാ രക്ഷപെടും? അങ്ങയുള്ള ചിന്തകള്‍ മനസില്‍ വന്നപ്പോള്‍ അവള്‍ക്കു മീനിനെ കറി വെക്കാന്‍ മനസ് വന്നില്ല. അവള്‍ അതിനോട് പറഞ്ഞു "ഇല്ല ഞാന്‍ നിന്നെ കൊന്നു തിന്നില്ല. എനിക്ക് അതിനു കഴിയില്ല". അപ്പോള്‍ മീന്‍ പറഞ്ഞു "എന്തായാലും നടക്കാനുള്ളത് നടക്കും നിങ്ങള്‍ എന്നാ തിന്നേ പറ്റു. അന്നലെ നിങ്ങക്ക് രക്ഷപെടാന്‍ വഴി തെളിയൂ". ഇതെല്ലം കേട്ട് രാധ ഒന്നും മനസിലാവാതെ പകച്ചു നിന്നു. കഷ്ട്ടപാട് മാറുകയും വേണം എന്നാല്‍ ഈ മീനിനെ കൊന്നു തിന്നാനും തോന്നുന്നില്ല എന്ത് ചെയ്യും.

അപ്പോഴാണ് ഒരു നിമിത്തം പോലെ കുഞ്ഞന്റെ വരവ്. അവന്‍ ഇപ്പൊ ഉറക്കം ഉണര്‍ന്നതെയുള്ളൂ. അമ്മെ എന്നാ വിളിക്കേട്ട് രാധ തിരിഞ്ഞു നോക്കി അതാ പിന്നില്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവനെ പോലെ നഗ്നനായി കുഞ്ഞന്‍ കണ്ണും തിരുമി കൊണ്ട് നില്‍ക്കുന്നു. അവന്‍ എഴുന്നേറ്റു വരുമ്പോള്‍ കാണുന്നത് അമ്മ പാത്രത്തിലേക്ക് നോക്കി വിഷമിച്ചു നില്‍ക്കുന്നതാണ്. വേഗം അവനും അവിടെ വന്നു പാത്രത്തിലേക്ക് നോക്കി. പാത്രത്തില്‍ കിടന്നു ഓടുന്ന മീനിനെ കണ്ടപ്പോള്‍ കുഞ്ഞന് അതിയായ സന്തോഷം ഉണ്ടായി. അവനും അതിനെ തനെ കുറെ നേരം നോക്കിയിരുന്നു. മീനിന്റെ കളി കണ്ടപ്പോള്‍ അവനും അതിനൊപ്പം വെള്ളത്തില്‍ കളിക്കാന്‍ ഒരു ആഗ്രഹം കുഞ്ഞന്‍ പെട്ടന്ന്‍ തനെ വെള്ളത്തില്‍ കളിക്കാനായി ആ പാത്രത്തിലേക്ക് കാലു എടുത്തു വച്ചു. "ടപ്പേ" ഒരൊറ്റ അടി , രാധ പെട്ടന്ന്‍ പ്രതികരിച്ചു, ആദ്യമായാണ് രാധ കുഞ്ഞനെ തല്ലുന്നത് അറിഞ്ഞു കൊണ്ടല്ല തല്ലണം എന്ന്‍ വിചാരിച്ചുമില്ല പക്ഷെ അറിയാതെ തല്ലി പോയി. എങ്ങനെ തല്ലാതിരിക്കും ആ പാത്രത്തില്‍ കിടക്കുന്നത് ഭാഗ്യം അല്ലെ!! ഭാഗ്യത്തില്‍ കാലിട്ടാല്‍ ആരാണ് തല്ലാത്തത്. എങ്കിലും അവള്‍ക്കു മകനെ അടിച്ചതില്‍ വിഷമം തോന്നി, അവള്‍ അവന്‍റെ കാലു തടവി കൊണ്ട് അവനോടു സ്നേഹം കാണിച്ചു. ഈ സമയം കുഞ്ഞന്‍ രോക്ഷകുലനായി. ആദ്യമായിട്ടാണ് കുഞ്ഞന് തല്ലു കിട്ടുന്നത്. അമ്മ തല്ലും എന്ന് അവന്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചട്ടില്ല. അത്കൊണ്ട് തല്ലു കൊണ്ടപ്പോള്‍ അവനു രോക്ഷം അടക്കാന്‍ ആയില്ല. അവന്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി രാധ മകന്റെ കരച്ചില്‍ നിര്‍ത്താന്‍ പറ്റുന്ന പണിയെല്ലാം നോക്കി പക്ഷെ രക്ഷയില്ല. അവസാനം രാധ പറഞ്ഞു മിട്ടായി വാങ്ങി തരാം എന്ന്, ഇത് കേട്ടപ്പോള്‍ കുഞ്ഞന്‍ കരച്ചില്‍ നിര്‍ത്തി. എന്നിട്ട് ഏങ്ങി കരഞ്ഞു കൊണ്ട് ആ പാത്രത്തില്‍ കിടക്കുന്ന മീനിനെ നോക്കി നിന്ന്. പെട്ടന് അവന്റ മനസ് മാറി. അവന്‍ അമ്മയോട് പറഞ്ഞു എനിക്ക് മിട്ടായി വേണ്ട ഈ മീനിനെ പൊരിച്ചു തന്ന മതി എന്ന്‍. ഇത് കേട്ടതും രാധയുടെ മനസ് ഒന്ന് ഇടറി, താന്‍ ചെയാന്‍ പറ്റാതെ മടിച്ചു നില്‍ക്കുന്ന കാര്യമാണ് ഇവന്‍ ചെയാന്‍ പറയുന്നത്. മീനിനെ എങ്ങനെ കൊല്ലും അതിനു തനിക്കു കഴിയില്ല എന്ന്‍ അവള്‍ മനസ്സില്‍ കരുതി. അപ്പോഴാണ് മീന്‍ പറഞ്ഞ കാര്യം അവളുടെ മനസിലേക്ക് കയറി വന്നത്. "എന്തായാലും നടക്കാനുള്ളത് നടക്കും നിങ്ങള്‍ എന്നാ തിന്നേ പറ്റു. അന്നലെ നിങ്ങക്ക് രക്ഷപെടാന്‍ വഴി തെളിയൂ". അങ്ങനെ മീനിന്റെ മരണത്തിനു ഒരു നിമിത്തമാവാന്‍ ആയിരിക്കും കുഞ്ഞന്‍ ഇപ്പൊ ഇതുപോലൊരു ആവശ്യം മുന്നോട്ടു വച്ചത് എന്ന്‍ അവള്‍ ഊഹിച്ചെടുത്തു.

അങ്ങനെ അവള്‍ മനസില്ല മനസോടെ മീനിനെ കറി വെക്കാന്‍ തിരുമാനിച്ചു.അവള്‍ അതിനെ വെട്ടി വൃത്തിയാക്കി ഉപ്പും മുളകും ചേര്‍ത്ത് തിരുമി പൊരിക്കാന്‍ പാകത്തിന് ശരിയാക്കി വച്ചു. എന്നിട്ട് അടുപ്പില്‍ തീ കൂട്ടി ചട്ടി അടുപ്പത് വച്ചു, അതിലേക്ക് കുറച്ച എണ്ണ ഒഴിച്ച് ചൂടവുന്നതും നോക്കി നിന്നു എണ്ണ തിളച്ചു കഴിഞ്ഞപ്പോള്‍ അതിലേക്ക് ഉപ്പും മുളകും തിരുമി വെച്ച മീനിനെ ഇട്ടു. അത് ആ തിളച്ച എണ്ണയില്‍ കിടന്നു പൊരിയന്‍ തുടങ്ങി. അല്‍പ നേരത്തിനുള്ളില്‍ തനെ മീന്‍ ഫ്രൈ ശരിയായി. കുഞ്ഞന്‍ ഇതെല്ലം കണ്ടുകൊണ്ട് നോക്കി നില്‍ക്കുകയാണ് പൊരിച്ച മീന്‍ ഒരു പാത്രത്തിലേക്ക് മാറ്റി ഇടുന്നത് കണ്ടപ്പോള്‍ കുഞ്ഞന്റെ വായില്‍ വെള്ളം ഊറാന്‍ തുടങ്ങി. അവന്‍ ഓടി വന്നു പൊരിച്ച മീന്‍ കിള്ളി തിന്നാന്‍ നോക്കി അപ്പോള്‍ രാധ പറഞ്ഞു കുളിച്ചിട്ടു ചോറ് തരാം അപ്പൊ മീന്‍ തിന്നാല്‍ മതി എന്ന്‍. അവന്‍ കൈ വിരല്‍ ചപ്പികൊണ്ട് സമ്മതം മൂളി. അങ്ങനെ രാധ കുഞ്ഞനെ കുളിപ്പിച്ച് വൃത്തിയാക്കി. അവള്‍ അവനെ കുഞ്ഞി നിക്കറും ബനിയനും ഉടുപ്പിച്ച് മിടുക്കനാക്കി നിറുത്തിയിട്ടു ഒരു പാത്രത്തില്‍ ചോറും ഒരു കഷണം മീന്‍ പൊരിച്ചതും എടുത്തു കൊണ്ട് വന്ന്‍ കുഞ്ഞനെ തീറ്റിച്ചു. അവനു മീന്‍ പൊരിച്ചത് നന്നേ ഇഷ്ട്ടപെട്ടു. ചോറ് മുഴുവനും തിന്നു തീര്‍ത്ത ശേഷം കുഞ്ഞന്‍ മീന്‍ വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒന്ന് നോക്കി. അവിടെ ഇന്നിയും കഷണങ്ങള്‍ ഉണ്ട്. അവനു മീന്‍ പൊരിച്ചത് ഇന്നിയും തിന്നണം എന്നുണ്ട് പക്ഷെ വയറു നറഞ്ഞത്‌ കൊണ്ട് അവന്‍ പറഞ്ഞു " അംഗവടിയില്‍ പോയിട്ട് വരുമ്പോള്‍ കുഞ്ഞന് ഇന്നിയും മീന്‍ വര്‍ത്തതും കൂട്ടി ചോറ് തരണം എന്ന്‍" രാധ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഒരു കണക്കിന് കുഞ്ഞനെ അംഗവടിയില്‍ പറഞ്ഞു വിട്ടു. രാധ പിന്നെയും പല പല ചിന്തകളില്‍ മുഴുകി. മീന്‍ പറഞ്ഞത് പോലെ മീനിനെ കറി വച്ച് തിന്നു. ഇന്നി എങ്ങനയാണ്‌ ഞങ്ങള്‍ക്ക് ഭാഗ്യം വരുന്നത്? ഇന്നി ആരാണ് ഭാഗ്യം കൊണ്ട് വരുന്നത്? ഇന്നി എന്താണ് സംഭവിക്കാന്‍ പോകുന്നത് ? അവള്‍ ഇങ്ങനെ ഓരോന്നും ആലോചിക്കുകയാണ് പക്ഷെ ഒന്നിനും ഉത്തരം കിട്ടുന്നില്ല അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് പോന്നുചാമി കടന്നു വരുന്നത്. വല വീശി ആകെ തളര്‍ന്നാണ് പൊന്നുച്ചാമി വരുന്നത്. അയാള്‍ നന്നേ ക്ഷിണിതന്‍ ആണെന്ന് കാണുമ്പോള്‍ തനെ മനസിലാവും. രാധ അയാളെ കണ്ടതും ഓടി വന്നു നടന്ന സംഭവം എല്ലാം പറഞ്ഞു ഇത് കേട്ടതും അയാളും ആകെ അമ്പരന്നു.അന്നാലും ഭാഗ്യം ഏതു വഴിക്ക് വരും എന്ന്‍ അയാളും കുറച്ചു നേരം ആലോചിച്ചു എന്നിട്ടും ഉത്തരം കിട്ടാതായപ്പോള്‍ കറി വച്ച മീന്‍ തിന്നാന്‍ തനെ പൊന്നുച്ചാമി തിരുമാനിച്ചു. അങ്ങനെ രാധ പോന്നുച്ചമിക്കും ചോറ് വിളമ്പി. അയാള്‍ പൊരിച്ച മീന്‍ വളരെ അത്ഭുതത്തോടെ തിന്നാന്‍ തുടങ്ങി. മീന്‍ തിന്നു കഴിഞ്ഞപ്പോള്‍ പോന്നുച്ചമിക്ക് അത് വളരെ ഇഷ്ട്ടപെട്ടു. അയാള്‍ അത് ആര്‍ത്തിയോടെ തിന്നുന്നത് കണ്ടപ്പോള്‍ രാധയും ഒരു കഷണം തിന്നു നോക്കി. ആഹാ അവള്‍ക്കും അത് വളരെ ഇഷ്ട്ടപെട്ടു. അവര് രണ്ടുപേരും കൂടി കൊതിയോടെ ആ മീന്‍ തിന്നു തീര്‍ത്തു. അത്രയ്ക്ക് രുചി ആയിരുന്നു ആ മീനിന്. അങ്ങനെ എല്ലാം തീര്‍ന്നപ്പോള്‍ ആണ് രാധ ആ കാര്യം ഓര്‍ത്തത്‌ കുഞ്ഞന്‍ വൈകിട്ട് അംഗവടിയില്‍ നിന്നു തിരിച്ചു വരുമ്പോള്‍ അവനു മീന്‍ പൊരിച്ചത് വേണം എന്നാണ് പറഞ്ഞിരിക്കുന്നത്. കുഞ്ഞന്‍ വാശി കാണിക്കാന്‍ എന്തെങ്കിലും കാര്യം നോക്കി നില്‍ക്കുകയാണ്. മീന്‍ ഇല്ലെങ്കില്‍ അവന്‍ ഇവിടെ പ്രശ്നമുണ്ടാക്കും ഇന്നി എന്താണ് ചെയുക. രാധ ഈ കാര്യം പോന്നുച്ചമിയെ അറിയിച്ചു.പോന്നുച്ചമിയും ആകെ കുഴങ്ങി. എന്ത് ചെയും താന്‍ ആണെങ്കില്‍ കൊതി കാരണം എല്ലാം തിന്നു തീര്‍ക്കുകയും ചെയ്തു. ഇന്നി കുഞ്ഞന്‍ വരുമ്പോള്‍ എന്ത് ചെയും അവന്റെ കരച്ചിലും വാശിയും ആലോചിച്ചപ്പോള്‍ പൊന്നുച്ചാമി ആകെ പരിഭ്രാന്തനായി. കുഞ്ഞനെ എങ്ങനയെങ്കിലും സമ്മതാനിപ്പിച്ചേ പറ്റു. അയാള്‍ അങ്ങനെ ആലോചിച്ചു നില്‍ക്കെ രാധ പറഞ്ഞു നിങ്ങള്‍ പോയി ഏതെങ്കിലും ഒരു വലിപ്പമുള്ള മീനിനെ പിടിച്ചു കൊണ്ടുവാ, നമ്മുക്ക് അത് കാണിച്ചു കുഞ്ഞനെ പറ്റിക്കാം വേഗം ചെല്ലു. ഇത് കേട്ടതും പൊന്നുച്ചാമി വേഗം താനെ വലയും ചൂണ്ടയും എടുത്തു മീന്‍ പിടിക്കാന്‍ ഇറങ്ങി.

ഇപ്പൊ ഉച്ചക്ക് വേലികയറ്റം ആണ്. ഈ സമയത്ത് മീന്‍ കിട്ടണമെങ്കില്‍ ഇല്ലികാടിന്റെ തീരത്തെ ഉണ്ടാവുകയുള്ളൂ എന്ന്‍ പോന്നുച്ചമിക്ക് നന്നായി അറിയാം. അയാള്‍ നേരെ ഇല്ലികാടിന്റെ തീരതെക്കാന് പോയത്. അയാള്‍ അവിടെ ചെന്ന് ചൂണ്ടയിട്ടു കാത്തിരുന്നു. കുറെ നേരം ആയിട്ടും മീന്‍ ഒന്നും കൊത്തുന്നില്ല എന്ന് കണ്ടപ്പോള്‍ പൊന്നുച്ചാമി വല എടുത്തു വീശി.
അവിടെയും ഇവിടെയും മാറി മാറി വീശിയിട്ടും മീന്‍ ഒന്നും കിട്ടാതായപ്പോള്‍ പൊന്നുച്ചാമി ആകെ വിഷമത്തിലായി. അയാള്‍ പുഴയിലേക്കും നോക്കി തലയ്ക്കു കൈയും കൊടുത്ത് അവിടെ ഇരുന്നു. പെട്ടന്ന് വെള്ളത്തില്‍ എന്തോ ഒന്ന് വെട്ടി തിളങ്ങുന്നതായി അയാള്‍ക്ക് തോന്നി. പൊന്നുച്ചാമി അത് നോക്കി നില്‍ക്കെ തന്നെ അവിടെ ഒരു ജലദേവത പ്രത്യക്ഷപെട്ടു. പൊന്നുച്ചാമി ആദ്യം ഒന്ന് അമ്പരന്നു എങ്കിലും അയാള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അയാള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി, പോന്നുച്ചമിക്ക് മനസിലായി ആ മീന്‍ പറഞ്ഞ ഭാഗ്യം ഇത് തനെ, ഇതല്ലാതെ പിന്നെതാണ്. ഇത്രയും നാള്‍ തന്റെ ഭാര്യ പ്രാര്‍ത്ഥിച്ച ജലദേവതയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത് അപ്പോള്‍ തീര്‍ച്ചയായും ജലദേവത ഞങ്ങളെ രക്ഷിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്. സന്തോഷവും അമ്പരപ്പും അടക്കി വച്ചുകൊണ്ട് പൊന്നുച്ചാമി അതിവിനയത്തോടു കൂടി ദേവതയെ തൊഴുതു. പോന്നുച്ചമിയെ നോക്കി ചിരിച്ചു കൊണ്ട് ദേവത ചോദിച്ചു എന്താണ് നീ വിഷമിച്ചിരിക്കുന്നത്, എന്തുപറ്റി? ഇത് കേട്ട പാതി പൊന്നുച്ചാമി തന്റെ വിഷമതിനുള്ള കാരണം പറഞ്ഞു. "കുഞ്ഞന്‍ വരുമ്പോള്‍ തന്നെ ആ മീന്‍ പൊരിച്ചത് കൊടുത്തില്ലെങ്കില്‍ അവന്‍ കരഞ്ഞു ബഹളം ഉണ്ടാക്കും, അവനു ഭയങ്കര വാശിയാണ് അതുകൊണ്ട് മീന്‍ പിടിക്കാന്‍ ആണ് ഞാന്‍ വന്നത് പക്ഷെ ഇത്രെയും നേരം ഇരുന്നിട്ടും എനിക്ക് മീന്‍ ഒന്നും കിട്ടിയില്ല. അതാണ് എന്റെ വിഷമത്തിന് കാരണം". പൊന്നുച്ചാമി പിന്നെയും എന്തൊക്കയോ പുലമ്പി കൊണ്ടിരിന്നു, തന്റെ കഷ്ടപാടും ബുദ്ധിമുട്ടും എല്ലാം ദേവതയോട് പറയുകയാണ് പുള്ളിക്കാരന്‍. കഷ്ടപാടിന്റെ കാര്യമൊക്കെ നല്ലതുപോലെ പറഞ്ഞാല്‍ അല്ലെ ദേവത എന്തെങ്കിലും തന്നു ഞങ്ങളെ സഹായിക്കുകയുള്ളൂ എന്ന്‍ കരുതിയിട്ടാണ് പൊന്നുച്ചാമി എല്ലാം വിശദമായി പറയുന്നത്. എല്ലാം കേട്ട് കഴിഞ്ഞു ദേവത പറഞ്ഞു നീ വിഷമിക്കേണ്ട ഞാന്‍ നിന്നെ സഹായിക്കാം ഇതും പറഞ്ഞു ദേവത പെട്ടന്ന് അപ്രതിക്ഷിതയായി. പൊന്നുച്ചാമി ചുറ്റുപാടും നോക്കി ദേവതയെ കാണാനില്ല. എങ്ങോട്ട് പോയി! അങ്ങനെ ആലോചിച്ചു നില്‍ക്കുമ്പോള്‍ തന്നെ ദേവത പിന്നെയും പ്രത്യക്ഷപെട്ടു.
ഈ സമയം ദേവതയുടെ കൈയില്‍ ഒരു പിച്ചളയില്‍ പണിത മീനിന്റെ രൂപം ഉണ്ടായിരുന്നു. ദേവത പോന്നുച്ചമിയോടു ചോദിച്ചു ഇതാണോ നീ പിടിക്കാന്‍ നോക്കുന്ന മീന്‍? , പോന്നുചാമി പറഞ്ഞു "അല്ല ഇതല്ല ഞാന്‍ പിടിക്കാന്‍ നോക്കിയാ മീന്‍" ദേവത പിന്നെയും അപ്രതിക്ഷിതയായി. പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ ദേവത പ്രത്യക്ഷപെട്ടു. ആ സമയം ദേവതയുടെ കൈയില്‍ ഒരു വെള്ളിയില്‍ പണിത മീന്‍ രൂപം ഉണ്ടായിരുന്നു. ദേവത ചോദിച്ചു ഇതാണോ നീ ഉദ്ദേശിച്ച മീന്‍? അപ്പോഴും പൊന്നുച്ചാമി ഉത്തരം പറഞ്ഞു "അല്ല ഇതല്ല!!.പിന്നെയും ദേവത മറഞ്ഞപ്പോള്‍ പെട്ടന്നു പോന്നുച്ചമിയുടെ മനസ്സില്‍ ഒരു "ലഡ്ഡു പൊട്ടി" ഇനി ഇത് പഴയ മരം വെട്ടുകാരന്റെ കഥയിലെ കോടലി പോയപ്പോള്‍ വന്ന ജലദേവത തന്നെയാണോ? അല്ല അതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് , പിച്ചളയും വെള്ളിയും കാണിച്ചു , അപ്പൊ അടുത്തത് സ്വര്‍ണത്തില്‍ പണിത രൂപമായിരിക്കും കൊണ്ടുവരാന്‍ പോകുന്നത്. അങ്ങനെ ആണെങ്കില്‍ എന്റ സത്യ സന്ധത പരിക്ഷിക്കാന്‍ തന്നെ ആയിരിക്കും ദേവത തീരുമാനിച്ചിരിക്കുന്നത്. എങ്കില്‍ ഞാന്‍ എന്റ സത്യസന്ധത തെളിയിച്ചിട്ടു തന്നെ ബാക്കി കാര്യം, പൊന്നുച്ചാമി മനസ്സില്‍ ഉറപ്പിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പൊന്നുച്ചാമി മനസ്സില്‍ കരുതിയ പോലെതന്നെ ദേവത സ്വര്‍ണത്തില്‍ പണിത മീന്‍ രൂപവും കൊണ്ട് പ്രത്യക്ഷപെട്ടു. എന്നിട്ട് ചോദിച്ചു ഇതാണോ നിന്റ മീന്‍? അപ്പഴും ഒരു കള്ളാ ചിരിയോടെ എല്ലാം മനസിലാക്കിയ ഭാവത്തില്‍ പൊന്നുച്ചാമി പറഞ്ഞു "അയ്യോ അല്ല ഇതല്ല എന്റ മീന്‍, ഞാന്‍ ഉദ്ദേശിച്ച മീനിനു ഇത്ര തിളക്കം ഇല്ല, മാത്രമല്ല വാല് കറുത്തിട്ടാണ് ചുവന്ന കണ്ണാണ് "ഇതല്ല എന്ന്‍ പൊന്നുച്ചാമി തീര്‍ത്തു പറഞ്ഞു. ഇത് കേട്ടപ്പോള്‍ ദേവത പറഞ്ഞു കുഴപ്പമില്ല ഞാന്‍ കൊണ്ട് വന്ന സ്വര്‍ണം , വെള്ളി , പിച്ചള എന്നിവകൊണ്ടുള്ള മൂന്ന് രൂപങ്ങളും നീ എടുത്തോളു. എന്നിട്ട് ഇനിയുള്ള കാലം നീയും നിന്റ കുടുംബവും സുഖമായി ജീവിക്ക് . ഇത് കേട്ടപ്പോള്‍ പൊന്നുച്ചാമി കരുതി , വേണ്ട ഇത് ചിലപ്പോ ദേവത തന്നെപരിക്ഷിക്കാന്‍ പറയുന്നതായിരിക്കും. അത് മൂന്നും മതി എന്ന് സമ്മതിച്ചാല്‍ ചിലപ്പോ ഞാന്‍ ഒരു അത്യാഗ്രഹി ആണെന്ന് ദേവത കരുതും അത് മാത്രമല്ല തന്റെ സത്യസന്ധത അവിടെ ചോദ്യം ചെയ്യപെടും. ഒരു പക്ഷെ ഇത് മൂന്നു എടുക്കാതിരുന്നാല്‍ പഴയ മരംവെട്ടുകാരന്റെ കഥയിലെ പോലെ യഥാര്‍ത്ഥ മീനിനെയും ദേവത കൊണ്ട് തരുമായിരിക്കും. അങ്ങനയാണെങ്കില്‍ യഥാര്‍ത്ഥ മീനിനെയും കിട്ടും അതുകുടാതെ ഈ മൂന്നു മീന്‍ രൂപങ്ങളും കിട്ടും. യഥാര്‍ത്ഥ മീനിനെ കിട്ടിയാല്‍ രാധയ്ക്കു കൊടുത്തിട്ട് അവള്‍ നേരത്തെ വച്ചതുപോലെ ഉപ്പും മുളകും തിരുമി ഫ്രൈ ചെയാന്‍ പറയണം. എന്നിട്ട് ഒരു കഷണം കുഞ്ഞനും കൊടുക്കാം ബാക്കിയുള്ളത് തനിക്കും തിന്നാം ആഹാ..അത് ആലോചിച്ചപ്പോ തന്നെ പോന്നുച്ചമിയുടെ വായില്‍ വെള്ളം നിറഞ്ഞു. എന്തൊരു രൂചിയാണ് ആ മീനിനു അതിനെ ഇനിയും കഴിക്കാന്‍ തോന്നുന്നുണ്ട്, പൊന്നുച്ചാമി മനസ്സില്‍ കരുതി. എന്തായാലും വായിലെ വെള്ളം വലിച്ചിറക്കി കൊണ്ട് ഇത്തിരി അഭിനയം കലര്‍ന്ന രീതിയില്‍ പൊന്നുച്ചാമി ദേവതയോട് പറഞ്ഞു ഇതൊന്നും ഞാന്‍ ഉദ്ദേശിച്ച മീനുകള്‍ അല്ല. ദയവായി ഞാന്‍ പിടിക്കാന്‍ ഉദ്ദേശിച്ച മീനിനെ എനിക്ക് കൊണ്ട് വന്നു തരു.എന്നോട് കരുണന കാണിക്കു. പൊന്നുച്ചാമി ദേവതയുടെ മുന്നില്‍ വല്ലാത്ത അഭിനയം കാഴ്ച വെക്കാന്‍ തുടങ്ങി. ദേവത എന്തൊക്കെ പറഞ്ഞിട്ടും പൊന്നുച്ചാമി ആ മൂന്ന് മീന്‍ രൂപങ്ങളും ആയി പോവാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ മീനിനെ കിട്ടിയാല്‍ പൊരിച്ചു തിന്നാനുള്ള ആക്ക്രാന്തം ആണ് പോന്നുച്ചമിയുടെ മനസ് നിറയെ. എന്തായാലും ബാക്കിയുള്ള മൂന്ന് രൂപങ്ങളും തനിക്കു തന്നെ കിട്ടും എന്നാല്‍ പിന്നാ ആ യഥാര്‍ത്ഥ മീനിനെയും കിട്ടിയിട്ട് പോവാം. അല്ല പഴയ കഥയില്‍ അങ്ങനയാണല്ലോ! മരംവെട്ടുകാരന് സ്വര്‍ണം, വെള്ളി, പിച്ചള എന്നിവ കൂടാതെ അയാളുടെ യഥാര്‍ത്ഥ കോടാലിയും അവസാനം ദേവത കൊടുക്കുന്നുണ്ടല്ലോ. അപ്പൊ തീര്‍ച്ചയായും തനിക്കും യഥാര്‍ത്ഥ മീന്‍ കിട്ടെണ്ടാതല്ലേ? പോന്നുച്ചമിയുടെ നിര്‍ബന്ധം കൂടിയപ്പോള്‍ അവസാനം സഹിക്കാന്‍ വയ്യതപ്പോള്‍ ദേവത ഇപ്പോള്‍ വരാം എന്ന് പറഞ്ഞു പോയി. അത് വല്ലാത്തൊരു പോക്കായിരുന്നു എന്ന് മനസിലാക്കാന്‍ പൊന്നുച്ചാമി കുറെ സമയം എടുത്തു. രാത്രി ഇരുട്ടുന്നതു വരെ അവിടെ ഇരുന്നിട്ടും ദേവത തിരിച്ചു വന്നില്ല. താന്‍ വഞ്ചിക്കപ്പെട്ടു എന്ന മനസിലാക്കിയ പൊന്നുച്ചാമി കരഞ്ഞുകൊണ്ട്‌ കുടിലിലേക്ക് നടന്നു. അവിടെ എത്തിയപ്പോള്‍ തന്നെ കുഞ്ഞന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. പൊന്നുച്ചാമിയും കുടിലിലേക്ക് കരഞ്ഞുകൊണ്ട്‌ കയറി ചെന്ന്. ഇതുകണ്ടപ്പോള്‍ രാധ കാര്യം അന്വേഷിച്ചു പൊന്നുച്ചാമി സംഭവിച്ചതെല്ലാം അവളോട്‌ പറഞ്ഞു. ഇത് കേട്ടതും അവളും കരച്ചിലായി. അങ്ങനെ മൂന്നു പേരും കൂടി ഇരുന്നു കൂട്ട കരച്ചില്‍ ആയി. കരച്ചിലിന്റെ ഇടയ്ക്കു എപ്പോളോ രാധ പറയുന്നുണ്ടായിരുന്നു " ഞാന്‍ പറഞ്ഞതല്ലേ മനുഷ്യ ആ മീന്‍ ഈ പുഴയില്‍ ഒരെണ്ണമേ ഉള്ളു എന്ന്‍ പിന്നെയും നിങ്ങള്‍ അതിനു വേണ്ടി കാത്തു നിന്നത് എന്തിനാ" ഇതുകേട്ടപ്പോള്‍ പോന്നുച്ചമിയുടെ കരച്ചില്‍ കുറച്ചു കൂടി ഉച്ചത്തില്‍ ആയി....................ആക്ക്രാന്തം അല്ലാതെത് പറയാന്‍...

Monday 11 June 2012

ഉച്ചക്കത്തെ ഉറക്കം

കണ്ണനും കൂട്ടുകാരനും ഒരുമിച്ചാണ് ജോലി ചെയുന്നത്. സ്വന്തമായി ബിസിനസ് ആണ് അവര്‍ക്ക്. പരസ്യ കമ്പനിയാണ് അവര്‍ക്ക്. ഇന്ന് വൈകിയാണ് അവര്‍ ജോലി സ്ഥലത്ത് എത്തിയത്. എന്നിട്ട് പതിവുപോലെ വാചകമടിച്ചു ഇരിക്കുകയാണ് പ്രത്യേകിച്ചു പണിയോന്നുംമില്ല. അങ്ങന ഇരിക്കുമ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ കൂടി അവിടെ വന്നു. അപ്പോള്‍ അവരും ഇവരോടൊപ്പം വാചകമടിക്കാന്‍ കൂടി. പിന്ന പറയണ്ടല്ലോ പൂരം .ഭയങ്കര വര്‍ത്തമാനം ആണ്. പല പല ആളുകളെ കുറിച്ച് പല പല മേഖലകളെ കുറിച്ച് പല പല കാര്യങ്ങളെ കുറിച്ച് അങ്ങനെ നീളുന്നു വര്‍ത്തമാനം. അതിനിടയില്‍ എപ്പഴോ ഉറക്കതെകുരിച്ചു ആരോ പറഞ്ഞു പിന്ന അതായി കുറച്ചു നേരത്തേക്ക് സംസാര വിഷയം. ഉറക്കത്തിന്റെ നല്ല വശങ്ങളും ചിത്ത വശങ്ങളും എല്ലാം അവര്‍ സംസാരത്തില്‍ ഉള്‍പെടുത്തി.അക്കൂട്ടത്തില്‍ ആരോ പറഞ്ഞു ഉച്ചക്ക് ഉറങ്ങുന്നത് നല്ല ശീലം അല്ല എന്ന്. എല്ലാവരും അത് ശരി വച്ച്. ഉച്ചക്കുള്ള ഉറക്കം വളരെ മോശമാണെന്നും അങ്ങനെ ചെയുന്നവര്‍ മടിയന്മാരനെന്നും അവര്‍ സമര്‍തിച്ചു. അങ്ങനെ അവരുടെ സംസാരം നീണ്ടു. അത് കഴിഞ്ഞു വേറെയും പല കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. അപ്പോഴേക്കും ഏതാണ്ട് ഒരു രണ്ടു മണി കഴിഞ്ഞായിരുന്നു. അപ്പോള്‍ എല്ലാവര്ക്കും നന്നേ വിശക്കുന്നുണ്ട്. അങ്ങനെ അവര്‍ വാചകമടി നിര്‍ത്തി വയറ്റിലേക്ക് എന്തെങ്കിലും ഇറക്കാന്‍  വേണ്ടി അടുത്തുള്ള ഒരു കടയിലേക്ക് പോയി. അവിടെ ചെന്ന് എല്ലാവരും ചോറ് ആവശ്യത്തിനു കഴിച്ചു. വിശപ്പൊക്കെ അപ്പാടെ മാറി. എല്ലാം കഴിഞ്ഞു ഓരോ സിഗരറ്റും വലിച്ചു കൊണ്ട് തിരികെ ഓഫീസില്‍ എത്തി. അപ്പോഴേക്കും അന്തരിക്ഷം ശരിക്കും ചൂട് പിടിച്ചു കഴിഞ്ഞിരുന്നു. ഓരോരുത്തരായി പിന്നെയും ഓരോ മൂലയില്‍ സ്ഥാനം പിടിച്ചു, പിന്നെയും പഴയതുപോലെ സംസാരത്തില്‍ മുഴുകി. പതിയെ പതിയെ സംസാരം കുറഞ്ഞു വരുന്നതും എല്ലാവരും ക്ഷിണം കൊണ്ട് ഓരോ മൂലയില്‍ ഒതുങ്ങുന്നതും കണ്ണന്‍ ശ്രേധിച്ചു. ഉച്ചക്കത്തെ ഉറക്കത്തിന്റെ ദുഷ്യ വശങ്ങളെ കുറിച്ച്   ഒരുപാട് സംസാരിച്ചവരെല്ലാം ഇപ്പോള്‍ ഉറക്കത്തിനു വശം വധാരായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവരെ  സംബധിച്ചിടത്തോളം ഉറക്കം ഒരു തെറ്റല്ല. അത് ആവശ്യമാണ് അങ്ങനെ എല്ലാവരും പൂര്‍ണമായും സംസാരം നിര്‍ത്തി ഉറക്കത്തിനു ശ്രെധ കൊടുത്തു. ആരൊക്കയോ എന്തോ പറഞ്ഞു. പക്ഷെ ആരും അത് ശ്രേധിച്ചില്ല, കണ്ണനും  ശ്രേധിച്ചില്ല. അങ്ങനെ കണ്ണനും പതിയെ ഒരിടത് ഒതുങ്ങി ഇരുന്നു ഉറങ്ങാന്‍ തുടങ്ങി, ഇനി ആരെ ബോധ്യപെടുത്താന്‍ ആണ്. എല്ലാവരും ഉറക്കം താനെ അല്ലേലും ഇപ്പൊ ഉറങ്ങിയാല്‍ എന്താണ് കുഴപ്പം. അത്രയും ചിന്ധിച്ചപ്പോ താനെ കണ്ണന്‍ ഉറക്കത്തിന്റെ മടിത്തട്ടില്‍ വീണു കഴിഞ്ഞു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ സമയം 6 മണി. അപ്പോഴും എല്ലാവരും ഉറക്കത്തില്‍ താനെ.കണ്ണന്‍ എല്ലാവരെയും വിളിച്ചുന്നര്‍ത്തി, എല്ലാവരും ഉറക്കച്ചടവില്‍ നിന്ന് ഉണര്‍ന്നു. എന്നിട്ട് പരസ്പരം നോക്കുകയാണ്, ഉച്ച ഉറക്കാതെ കുറ്റം പറഞ്ഞ അവര്‍ നല്ല രിതിയില്‍ തനെ ഉച്ചക്ക് ഉറങ്ങി എന്ന്‍ എല്ലാവര്ക്കും  മനസിലായി അതുകൊണ്ട് തനെ ഒന്നും പരസ്പരം മിണ്ടിയില്ല. അപ്പോള്‍ കണ്ണന്‍ പറഞ്ഞു നമ്മുക്ക് ഓരോ ചായ കുടിച്ചാലോ?  അങ്ങനെ അവര്‍ അടുത്തുള്ള ചായ കടയിലേക്ക് നടക്കാന്‍ തുടങ്ങി. കണ്ണന്‍ എല്ലാവരെയും വെറുതെ നിരിക്ഷിച്ചു. ആരും ആരോടും മുന്ടാതെ താഴത്തും അവിടെയും ഇവിടെയും നോക്കി നടക്കുകയാണ്. അപ്പൊഴും അവരെല്ലാം അവരുടെ ഉച്ച ഉറക്കാതെ കുറിച്ച് തനെയാണ്‌ ആലോചിചിക്കുന്നത് എന്ന്‍ കണ്ണന് മനസിലായി.. ഛെ!! മോശമായി പോയി എന്ന്‍ എല്ലാവരും മനസ്സില്‍ കരുതുന്നതായി കണ്ണനും തോന്നി കാരണം അവനും അങ്ങന ചിന്തിച്ചു  പോയി. എല്ലാവരും ചായ കടയില്‍ കയറി ഓരോ ചായ പറഞ്ഞു അപ്പോഴും ആരും ഒന്നും പറയുന്നില്ല. അല്ല പറഞ്ഞിട്ടെന്ത കാര്യം, പറയുന്നത് ഒന്ന്‍ പ്രവര്‍ത്തിക്കുന്നത് ഒന്ന്‍....

Sunday 10 June 2012

ഗോസ്സിപ്പുണ്ടാവുന്ന വഴി


ഒരുപാട്  പുസ്തകങ്ങള്‍ ഞാന്‍ വായിക്കാറുണ്ടായിരുന്നു. ചെറുകഥകള്‍ ആണ് കൂടുതല്‍ ഇഷ്ട്ടം. അങ്ങനെ ജനിച്ച ആഗ്രഹമാണ് കഥയെഴുതുക എന്നത്. എന്ന് വച്ചാല്‍ വലിയ വാര്‍ത്ത‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒന്നുംമല്ല, ചെറിയ ചെറിയ ആരും കാണാത്ത വിഷയങ്ങള്‍ അതുപോലെ കണ്ടാലും ശ്രേധിക്കാതെ പോകുന്ന വിഷയങ്ങള്‍ ഇതെല്ലം ചേര്‍ത്തും ചേര്‍ക്കാതെയും
ഒരു പിടി കഥകള്‍ എഴുതുവാനാണ് ഞാന്‍ ഇഷ്ട്ടപെട്ടത്.
ഒരിക്കല്‍ അതായതു എഴുതുവാനുള്ള ആക്രാന്തം മൂത്ത് നടക്കുന്ന സമയം, ഞാന്‍ എന്റെ  അനുജനും കൂടി lurdh hospital വരെ ഒന്ന് പോയി അവിടെ അപ്പുപ്പനെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് വയറിനു പാടില്ല (ഹെര്‍ണിയ) അതാണ് രോഗം. വേദന കൂടിയിട്ടു അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ് തലേന്ന് രാത്രി ആണ് അഡ്മിറ്റ്‌ ചെയ്തത് . ഇതിനു മുന്‍പ് ഇതുപോലെ വയറു വേദന വന്നിട്ട് അഡ്മിറ്റ്‌ ചെയ്തതാണ് അന്ന്‍ ഡോക്ടര്‍ പറഞ്ഞതാണ്‌ ഒപരേഷേന്‍ വേണ്ടി വരുമെന്ന് അന്ന്‍ അപ്പുപ്പന്‍ പേടി ആയതുകൊണ്ട് അത് മാറ്റി വച്ചതാണ്
ഇന്നിപ്പോ സഹിക്കാന്‍ വയാതെ വന്നപ്പോ അപ്പുപ്പന്‍ രണ്ടു കല്പിച് അഡ്മിറ്റ്‌ ആയതാണ് "ഒപരേഷേന്‍ എങ്കില്‍ ഒപരേഷേന്‍"

അങ്ങനയാണ്‌ ഞാനും അനുജനും കൂടി അപ്പുപ്പനെ കാണാന്‍ പോകുന്നത് അന്ന്‍ എനിക്ക് അവിടെ നിന്ന് കഥ എഴുതുവാനുള്ള ഒരുപാടു സംഭവങ്ങള്‍   കിട്ടി. ഞാന്‍ ആകെ ത്രില്ലില്‍ ആണ് എവിടാ തിരിഞ്ഞാലും കഥയ്ക്കുള്ള ഒരു കഷണം കിട്ടുന്നുണ്ട്. എല്ലാം മനസിലിട്ട്‌ കൂട്ടികിഴിക്കുകയാണ്, എങ്ങനാ തുടങ്ങണം എവിടാ തുടങ്ങണം എവിടാ കൊണ്ട് പോയി അവസാനിപ്പിക്കണം എന്നൊക്കെ ഭയങ്കര ആലോചനയില്‍  ആണ്. ഫുള്‍ പ്ലന്നിംഗ് ആണ്. പ്ലന്നിംഗ് എല്ലാം നല്ല രീതിയില്‍  തനെ നടക്കുകയാണ് അതിനൊപ്പം തനെ എന്റെ മനസ് ഒച്ചയില്ലാതെ പൊട്ടിച്ചിരിക്കുകയാണ് . എങ്ങനാ ചിരിക്കാതിരിക്കും കിടിലന്‍ കഥകളെ ഞാന്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പൊതുവേ നര്‍മം ഇഷ്ട്ടപെടുന്നത് കൊണ്ടായിരിക്കണം  അവിടെ ഉള്ള എല്ലാവരുടെയും പെരുമാറ്റത്തില്‍ എനിക്ക് ചെറിയ കോമാളിത്തരം ഉണ്ടെന്നു തോന്നി. ചിലപ്പോ എന്റെ മാത്രം തോന്നലായിരിക്കാം എന്തയാലും ഞാന്‍ നന്നേ രസിച്ചു. രസിക്കുക മാത്രമല്ല അനിയനോട് പറഞ്ഞു ചിരിക്കുകയും ചെയ്തു.

ആ സമയത്ത് ആണ് ആന്റി എന്നോട് ചായ മേടിച്ചു കൊണ്ട് വരാന്‍ പറഞ്ഞത് ഞനും അനിയനും കൂടി നേരെ താഴത്തേക്ക്‌ പോയി. പോകുന്ന വഴിക്കെല്ലാം സുന്ദരികളയതും അല്ലാത്തതും ആയ നഴ്സുമാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. അവരെയെല്ലാം നോക്കി ആസ്വദിച്ചു കൊണ്ടാണ് ഞങ്ങളുടെ പോക്ക്. ഈ പോകുന്ന വഴിക്ക് വല്ല കഥയ്ക്കുള്ള കഷണവും കിട്ടുമോ എന്നും ഞന്‍ നോക്കുന്നുണ്ട്.


അപ്പൊഴാണ് ഞാന്‍ അവളെ കണ്ടത്!! ആരെ എന്നല്ലേ..പറയാം പക്ഷെ അവളുടെ പേരും നാളും ഒന്നും എനിക്കറിയില്ല. അന്നാലും കണ്ടു പരിജയം ഉണ്ട്. എന്റ നാട്ടില്‍ തനെയാണ്‌ അവളുടെ വീടും. അവളുടെ വീട് എനിക്കറിയില്ല പക്ഷെ ഒരു ആങ്ങള ഉണ്ടെന്നു എനിക്കറിയാം , അത് അറിഞ്ഞിരിക്കണമല്ലോ!!
ഞന്‍ പ്ലസ്‌ ടുവിനു പഠിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു . അന്നൊക്കെ എപ്പോഴും ഞങ്ങളുടെ മുന്നിലുടെ അവള്‍ ലേഡി ബേര്‍ഡ് സൈക്കിളില്‍ കാല്‍ എത്തിച്ചു ചവിട്ടി നടക്കുമായിരുന്നു. അന്നൊന്നും ഞങ്ങള്‍ അവളെ  ശ്രേദിചിരുന്നില്ല.അല്ല ശ്രേദിക്കുവാനും മാത്രം അവള്‍ ഒന്നും ആയിരുന്നില്ല.  ഇന്ന് അങ്ങനയല്ല അവള്‍ വളര്‍ന്നു വലുതായി , ശ്രേധികെണ്ടിയിരിക്കുന്നു!! അതിനുള്ളതെല്ലാം ഇന്ന്‍ അവള്‍ക്ക് ഉണ്ട്.  നല്ല നീണ്ട കണ്ണന് അവളുടേത്‌ ചമ്പക്ക പോലത്തെ മൂക്ക്, റോസാപൂ ഇതള് പോലത്തെ ചുണ്ടുകള്‍, ആപ്പിള്‍ പോലത്തെ കവിളുകള്‍ മൊത്തത്തില്‍ നോക്കിയാല്‍ കണ്ടിച്ചു തിന്നാന്‍ തോന്നുന്ന ഒരു രൂപം. സത്യം പറഞ്ഞാല്‍ എനിക്ക് കടി കൊടുക്കുവാന്‍ തോന്നി. എന്ത് ചെയാന്‍ ഹോസ്പിറ്റല്‍ ആയി പോയില്ലേ. വേണ്ട എന്ന് വച്ച് മാത്രമല്ല അവളുടെ കൂടെ ഒരുത്തന്‍ ഇരിപ്പുണ്ട്. അത് ആരാണെന്നു എനിക്കറിയില്ല എന്തായാലും ആങ്ങള അല്ല. ഞാന്‍ അവരുടെ മുന്നിലുടെ കടന്നു പോകുന്ന വഴി  അവനെ സുക്ഷിച്ചു നോക്കി ഒരു കപൂര്‍ ലുക്ക് കാണാന്‍ വലിയ ഗുണമൊന്നുമില്ല. അവനേതോ കച്ചരയനെന്നു അവന്ട മുഖത്ത് താനെ എഴുതി വച്ചിട്ടുണ്ട്. എങ്കിലും അവളുടെ കൂടെ ഇരിക്കുന്നത് എന്തിനാ ?
എനിക്ക് മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍  ഉതിര്‍ന്നു,  " അവന്‍ ആരായിരിക്കും? എന്തിനായിരിക്കും അവളുടെ കൂടെ ഇരിക്കുന്നത്? എന്തിനായിരിക്കും അവര്‍ ഒരുമിച്ചു ഡോക്ടറെ കാണാന്‍ വന്നിരിക്കുന്നത്? അങ്ങനെ അങ്ങനെ നീളുന്നു ചോദ്യങ്ങളുടെ പട്ടിക. ഞാന്‍ കുറെ നേരം അവിടെ തനെ ചുറ്റി പറ്റി നിന്ന് അവരെ നിരിക്ഷിക്കുകയാണ്, ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്ടരം കണ്ടെത്തണ്ടേ. എനിക്കവന്റെ മുഖം കാണുമ്പോള്‍ വെറുതെ ദേഷ്യം  കൂടി കൂടി വരുന്നു. ഞന്‍ മനസ്സില്‍ അവനെ ചിത്ത പറയുകയാണ്. അങ്ങന വിട്ടാല്‍ പറ്റില്ലാലോ. അവസാനം ഞാന്‍ ചായ മേടിക്കാന്‍ പോയി, ചായ മേടിച്ചു കൊടുത്തിട്ട് പിന്ന വന്നു നിരിക്ഷിക്കാം ഇതായിരുന്നു ഉദ്ദേശം. അങ്ങന ചായമെടിച്ചു ഞാന്‍ തിരിച്ചു വാര്‍ഡില്‍ ചെന്ന് അപ്പുപ്പന് ചായ കൊടുത്തു. അപ്പോള്‍ അതാ അവിടെ ഒരു സുന്ദരിയായ നേഴ്സ് വന്നിരിക്കുന്നു. തൊട്ടു അപ്പുറത്തുള്ള ആളുടെ അടുത്ത് വന്നതാണ്‌ അയാളെ ശുശ്രുഷിച്ച ശേഷം നേഴ്സ് തിരിച്ചു നടന്നപ്പോള്‍ അവര്‍ എന്നയും ഞാന്‍ അവരെയും നോക്കി ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ പരസ്പരം ഉടക്കി. ഞാന്‍ പെട്ടന്ന്  മനസ്സില്‍ നിന്ന് ഒരു ഉമ്മ ആ നേഴ്സിനു നല്‍കി. ആരും അറിയാതെ എന്റെ മനസ് മാത്രം അറിഞ്ഞുകൊണ്ട് ഒരു ഉമ്മ. നേഴ്സിനു അത് കൊണ്ടതുപോലെ എനിക്ക് തോന്നി അവര് പെട്ടന്ന് തനെ തല വെട്ടിച്ചു നടന്നു. എങ്കിലും വിട്ടു കളയാന്‍ ഞാന്‍ തയാറായില്ല ഞാന്‍ അവര തനെ നിരിക്ഷിച്ചു കൊണ്ടേ ഇരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍ അവള്‍ക്കു ഉത്തരവാതിത്വം കൂടി. പിന്നെ ഓടി നടന്നു പണിയാണ്. ഭയങ്കര പണി !! വെറുതെ അങ്ങോട്ട്‌ നടക്കുന്നു ഇങ്ങോട്ട് നടക്കുന്നു. നില്ക്കാന്‍ സമയമില്ലാതെ പോലെയാണ് നടപ്പ് അപ്പുറത്തെ ആളുടെ ഗ്ലുക്കോസ് കുപ്പി വെറുതെ ഇളക്കി നോക്കിയിട്ട് പോകുന്നു.  എല്ലാവരോടും വിശേഷം അന്വഷിക്കുന്നു അങ്ങനെ പോകുന്നു പ്രക്രിയകള്‍. എന്തായാലും അവരെ അതികം നേരം, എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല മാത്രമല്ല താഴെയുള്ള നമ്മുടെ സുന്ദരി കുരുംബിയുടെ കാര്യം ഓര്മ വരുകയും ചെയ്തു. ഞാനും അനുജനും കൂടി നേരെ അങ്ങോട്ട്‌ പോയി, അവള് പോയോ ആവോ ? മനസിന്‌ ഒരു അസോസ്തഥാ എന്താണോ എന്തോ വേഗം തനെ താഴെ എത്തി അവളിരുന്നു സ്ഥലത്ത് അവളെ കാണാനില്ല !! അയ്യോ അവലെങ്ങോട്ടു പോയി...മനസ്സില്‍ പെട്ടന്ന്‍ ഒരു വെപ്രാളം അനുഭവപെട്ടു. ഞാന്‍ തലങ്ങും വെലങ്ങും പരതി നോക്കി. കാണാനില്ല!! ഛെ!! നഷ്ട്ടപെട്ടു..ഞാന്‍ വേഗം തനെ പുറത്തേക്കു ഓടി,
ഹാ അതാ അവള് പോകുന്നു കൂടെ അവനില്ല അവന്‍ മറ്റൊരുത്തനെ കൂടി ബൈക്ക് എടുക്കാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോകുകയാണ്. ഞാന്‍ രണ്ടു പേരെയും  ശ്രദ്ധിച്ചുകൊണ്ടു അവിടെ നിന്നു. അവള്‍ നേരെ ബസ്‌ സ്റ്റൊപ്പിലെക്കാന് പോയത് അവനെ തിരിഞ്ഞു പോലും നോക്കുന്നില്ല. അവനാകട്ടെ മറ്റേ കുട്ട്കരെനേം കൂട്ടി ബൈക്കിനു പുറത്തേക്കു പോവുകയും ചെയ്തു. രണ്ടുപേരും അവരവരുടെ പാട്ടിനു പോയി എന്നിട്ടും ഞാന്‍ അവിടെ നോക്കി നിക്കുകയാണ്..എന്നാലും അവന്‍ അവളുടെ ആരായിരിക്കും ഇതാണ് ഇപ്പഴും എന്റ ചിന്ത. കൂടെ അനുജനും ഉണ്ട് അവനും ഒന്നും മനസിലായില്ല. എങ്കിലും എനിക്ക് എന്തൊക്കയോ മനസിലായത് പോലെ  അവസാനം ഒരു സാധാരണ കേരളിയനെ പോലെ ഞന്‍ തനെ എല്ലാം എന്റെ സ്വന്തം ഭാവനയില്‍ രൂപപെടുത്തി  എടുക്കുകയാണ്  - "അവര് രണ്ടുപേരും കാമുകി കാമുകന്മാരാണ്, അവരുടെ പ്രണയ ദിനങ്ങള്‍ അവര്‍ ആകൊഷിച്ചു. അവര്‍ ഒരുമിച്ചു പടത്തിന് പോക്കും പാര്‍ക്കില്‍ പോക്കും ആയിരുന്നു. പല  പല കുള്‍ ബാറുകളില്‍ അവര്‍ അവരുടെ ദാഹം അകറ്റാന്‍ മുട്ടിയിരുന്നു. വെയിലും മഴയും അവര്‍ ഒരുമിച്ചു ആസ്വദിച്ചു. സന്തോഷവും ദുഖവും പങ്കു വെച്ചു. അങ്ങനെ പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ എന്കാന്ത ഒരു കമനിയ നിമിഷത്തില്‍ അവര്‍ പരസ്പരം എല്ലാം മറന്നു ഒന്നായി മാറി. മനസും ശരിരവും അവര്‍ പരസ്പരം കായ്‌ മാറി. മനസിന്റെ സന്തോഷവും ശരിരത്തിന്റെ ചൂടും അവര്‍ പരസ്പരം അറിഞ്ഞു. അങ്ങനെ അവള്‍ ഗര്‍ഭണി ആയി. അത് ഇല്ലാതാക്കുവാന്‍ ആണ് അവര്‍ ഒരുമിച്ചു ഇവിടെ വന്നത്".  അനുജന്‍ അപ്പോഴും എന്റ മുഖത്തോടും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്താ പറയുന്നത് എന്ന്‍ അറിയാന്‍ കാത്തുനില്‍ക്കുകയാണ് അവന്‍. ഇങ്ങനയുള്ള  വിഷയത്തിലോക്കെ അവനും നല്ല കമ്പം ആണ്. ഞാന്‍ ഊഹി ചെടുത്തത് സത്യമാണോ നുണയാണോ എന്ന്‍ എനിക്കറിയില്ല. ശരാശരി ഒരു കേരളിയനെ പോലെ ചിന്തിച്ചു അത്ര തനെ. എന്റ ഉഹപോഹത്തില്‍ എനിക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട് ഞാന്‍ അനുജനോട് ഒന്ന് പറഞ്ഞില്ല. അവനയും കൂടി നേരെ ഹോസ്പിറ്റലിന്റെ  ഉള്ളിലേക്ക് നടന്നു. അവരിരുന്ന സ്ഥലം എത്തിയപ്പോ ഞാന്‍ വെറുതെ അവിടെ ഏതു വിഭാഗത്തില്‍ പെട്ട ഡോക്ടര്‍ ആണെന്ന് നോക്കി, ഹഹ അത് കണ്ണിന്റെ ഡോക്ടര്‍ ആണെന്ന് അപ്പോഴനെനിക്ക് മനസിലായത്. അവളുടെ മനോഹരമായ കനിനു എന്തെങ്കിലും പ്രശ്നം ഉണ്ടാവും അതായിരിക്കും അവരിവിടെ വന്നത്, ഛെ!! ഞാന്‍ വെറുതെ കാട് കയറി ചിന്തിച്ചു. ഛെ ഛെ !! മോശമായിപോയി . എന്തായാലും അനുജനോട് അവരകുറിച്ചു വേണ്ടാത്തത് ഒന്നും പറയാതിരുന്നത് നന്നായി ഇല്ലെങ്കില്‍ അവന്‍ എല്ലാവരോടും ഇത് പറഞ്ഞു നടന്നനേ. അവസാനം ആ സുന്ദരിയായ കുട്ടിയുടെ ജീവിതം തനെ നാശമയനെ. ഹോ അങ്ങന വച്ച് നോക്കുമ്പോ ഞാന്‍ എന്തോരു നല്ല പുണ്യ കര്‍മമാണ് ചെയ്തത്. വെറുതെ ഇങ്ങന ചിന്തിച്ചാണ് പലരും ഗോസ്സിപ്പ് ഉണ്ടാക്കുന്നത് എന്ന്‍ എനിക്ക് മനസിലായി .എത്ര പേരുടെ ജീവിതമാണ്‌ ഗോസിപ്പുകള്‍ വഴി ഇല്ലാതാവുന്നത്. എത്ര പേരാണ് നാട് വിടുന്നത്. എന്തായാലും  അത്തരത്തില്‍  ഒരു ഗോസിപ്പ് ഞാന്‍ പറയാതിരുന്നതില്‍ എനിക്ക് എന്നോട് തനെ ഒരു അഭിമാനം തോന്നി.ഞാന്‍  എന്നാ തനെ അഭിനന്തിച്ചു. ഞാന്‍ എന്തോ വലിയ കാര്യം ചെയ്തമാട്ടില്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു കൊണ്ട് പിന്നെയും നടക്കുവാന്‍ തുടങ്ങി. അപ്പോഴും എന്റ കഥയെഴുതുവാനുള്ള ഉപബോധമനസു പലരെയും നിരിക്ഷിച്ചു കൊണ്ട്  അടുത്ത ഗോസിപ്പുകള്‍ അനെഷിച്ചുകൊണ്ടു എന്നില്‍ നിന്നു മാറി നടന്നു.....

Saturday 9 June 2012

എന്നകുറിച്ചു രണ്ടു വാക്


ഞാന്‍ ടാര്‍സന്‍!! കാട്ടിലെ ടാര്‍സന്‍ അല്ല നാട്ടില്ലേ ടാര്‍സന്‍ ആണ് . ടാര്‍സന്‍ എന്നത്  വിളി പേരാണ് , കൂട്ടുകാര്‍  ഇട്ട പേര്!! കാട്ടാളന്‍ എന്നാനു അവന്മാര് വിളിക്കുന്നത്  എങ്കിലും പതിയെ പതിയെ ഞന്‍ ആ പേര്  ഇഷ്ട്ടപെട്ടു . അവര് ആ പേര് വിളിക്കുന്നതിനു ഒരു കാരണം ഉണ്ട് എന്റ മുഖം ടാര്സനെ പോലെ നിണ്ടിട്ടാണ് അത് മാത്രമല്ല മുടിയും വളര്‍ത്തിയിരുന്നു. ഇപ്പൊ മുടിയൊന്നും ഇല്ല കേട്ടോ. നാട്ടുകാരുടേം വിട്ടുകാരുടെ നിരന്ധരമായ ശല്യം കാരണം മുടി വെട്ടി. ഇപ്പൊ മുടി നഷ്ട്ടപെട്ട ഒരു പാവം ടാര്‍സന്‍ ആണ്  ഞാന്‍
 ഒരു  ബ്ലോഗ്‌  ചെയണം എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു. ഞന്‍ ഇന്ന്  അത്  സാധിച്ചു. ബ്ലോഗിങ്ങിനെ കുറിച്ച കര്യമായ പരിഞ്ഞനമോന്നും എനിക്കില്ല എങ്കിലും ബ്ലോഗ്‌ വഴി മനസ്സില്‍ തോന്നുന്നതൊക്കെ എഴുതണം എന്ന് തോന്നി അതിനാണ് ഇത് തുടങ്ങി വച്ചത് .
അതല്ല തമാശ... ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞപ്പോ എഴുതാന്‍ സമയമില്ല ഹി ഹി ഞന്‍ ആകെ ചമ്മി പോയി. വേറൊന്നുമല്ല ഒരു കണക്കിന് കഷ്ട്ടപെട്ടു ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞപ്പോ ഭയങ്കര വിശപ്പ്‌ അതുകൊണ്ട് എഴുതാന്‍ ഒന്നും കിട്ടുന്നില്ല . അത്കൊണ്ട്  എന്തെങ്കിലും കഴിച്ചിട്ട് പതിയെ എഴുത്ത് തുടങ്ങാം എന്ന് കരുതി...